മൂന്നുപീടിക സെന്ററിൽ ജൂവലറിയുടെ ഭിത്തി തുരന്ന് മോഷണം. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഐഡിയ ജൂവലറിയിലാണ് മോഷണം നടന്നത്. ഈ ജൂവലറിയിൽ 2017 ൽ സമാനരീതിയിൽ മോഷണം നടന്നിട്ടുണ്ട്.
കടയുടെ മുൻഭാഗത്തുകൂടി പിറകിലേക്കുള്ള ചെറിയ വിടവിലൂടെ എത്തിയ ശേഷം മതിൽ ചാടിക്കടന്ന് പിൻഭാഗത്തെത്തി, ഭിത്തി തുരക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നാണ് സംശയിക്കുന്നത്. കയ്പമംഗലം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.

