കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന ‘തുഫാൻ: ലഹരിക്കെതിരെ ഒരുമിക്കാം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിച്ചു. ചടങ്ങിൽ 10 ലക്ഷത്തോളം വരുന്ന കേരളത്തിലെ വ്യാപാരികളെ തുഫാൻ വോറിയേഴ്സായി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീ രാജു അപ്സര അദ്ധ്യക്ഷനായ കെ വി വി ഇ എസ് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ശ്രീ. രാജു അപ്സരക്ക് മന്ത്രി രമേശ് ചെന്നിത്തല തുഫാൻ വോറിയർ ബാഡ്‌ജ് അണിയിച്ചു. തുടർന്ന് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ പ്രസിഡന്റുമായ ശ്രീ. കെ. വി അബ്ദുൾഹമീദിന് ബഹു. അഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയുടെയും രാജു അപ്സരയുടെയും സാനിധ്യത്തിൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് തൂഫാൻ വോറിയർ ബാഡ്ജ് അണിയിച്ചു.

ദിവസവും നൂറ് കണക്കിന് ആളുകളുമായി ബന്ധപ്പെടുന്ന വ്യാപാരികൾക്ക് ഈ ലഹരിവിരുദ്ധ പോരാട്ടത്തിൽ വലിയ പങ്കുണ്ടെന്നും, വ്യാപാരികളെ മാറ്റി നിർത്തി ഒരു സർക്കാരിനും മുന്നോട്ടു പോകാൻ കഴിയില്ലെന്നും ശ്രീ രമേശ് ചെന്നിത്തല പറഞ്ഞു. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.