കോഴിക്കോട് : ജിഎസ്‌ടി ഇളവുമായി പൊരുത്തപ്പെടാനുള്ള സമയം വ്യാപാരികൾക്ക് കൊടു ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോ പന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു.
ഇവരുടെ കൈയിലിരിക്കുന്ന സ്റ്റോക്കുകൾ പഴയ എംആർപിയിലുള്ളതാണ്. സീസൺ മുന്നിൽക്കണ്ട് വ്യാപാരികൾ വലിയതോതിൽ ഓണം സ്റ്റോക്ക് സംഭരിച്ചിരുന്നു. എന്നാൽ, ജിഎസ്‌ടി കുറയുമെന്ന വാർത്ത വന്നതോടെ വിൽപ്പന കാര്യമായി കുറഞ്ഞു. 410 സാധനങ്ങ ളുടെ എംആർപിയിൽ തിരുത്തൽവരുത്തുക, പഴയ സ്റ്റോക്കുകൾ ക്രമവത്‌കരിക്കുക എന്നിവ എളുപ്പമുള്ള കാര്യമല്ല. കോർപ്പറേറ്റുകൾക്ക് ഇതെല്ലാം സമയബന്ധിതമായി ചെയ്തുതീർക്കാം. എന്നാൽ, ചെറുകിടവ്യാപാരികൾക്ക് പരിമിതിയുണ്ട്. അതിനാൽ കോർപ്പ റേറ്റുകളെയും ചെറുകിടവ്യാപാരികളെയും രണ്ടായിക്കാണാൻ സർക്കാർ തയ്യാറാകണം. വ്യാപാരികളുടെമേൽ നിബന്ധനകളും സമ്മർദവും അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.