രാജ്യത്ത് ചരക്കുസേവന നികുതി (GST) നടപ്പാക്കിയിട്ട് എട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇക്കാലയളവിൽ വ്യാപാരി സമൂഹം പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല എന്നുമാത്രമല്ല കോർപറേറ്റുകൾക്ക് വലിയ പ്രോത്സാഹനവും ലഭിച്ചു. സമഗ്രമായ ഒരു GST സംവിധാനത്തിൽ രാജ്യത്തെ കോടിക്കണക്കിന് വരുന്ന പരമ്പരാഗത ചെറുകിട വ്യാപാരികളെ ഒപ്പം നിർത്തി സംരക്ഷിക്കേണ്ടതുണ്ട്. ഓൺലൈൻ വ്യാപാരികൾക്കും ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും മാത്രം നേട്ടമുണ്ടാകുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. ചെറുകിട വ്യാപാരികളെയും കോർപറേറ്റുകളെയും രണ്ടായി കാണാൻ സർക്കാർ ഇപ്പോഴും തയ്യാറല്ല എന്നതാണ് അടിസ്ഥാന പ്രശ്നം.ഇതിനൊരു മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.