എറണാകുളം നോർത്ത്, സൗത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ആകാശ പാത നിർമ്മിക്കുവാനൊരുങ്ങി റെയിൽവേയും മെട്രോയും. വിപുലമായ പൊതു ഗതാഗത സംവിധാനമുള്ള കൊച്ചി നഗരത്തിൽ പൊതുഗതാഗതം പരസ്പരം കൂട്ടിച്ചേർക്കുന്നത് വഴി യാത്രക്കാർക്കത് കൂടുതൽ സൗകര്യമാവും. ഇത്തരത്തിൽ മൾട്ടി ട്രാൻസ്പോർട്ടേഷൻ ഫെസിലിറ്റി ഉള്ള ഇന്ത്യയിലെ ആദ്യ നഗരമായി കൊച്ചി മാറാൻ പോവുകയാണ്. ആകാശപാതയെ കുറിച്ചുള്ള ആദ്യഘട്ട ചർച്ചകൾ പുരോഗമിക്കുന്നു. പദ്ധതി വന്നാൽ മെട്രോയുടെ വരുമാനവും വർധിക്കും.
