Welcome to WordPress. This is your first post. Edit or delete it, then start writing!

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ ലീഡേഴ്‌സ് മീറ്റ് 2025 ബിഷപ്പ് ഹൗസിനു സമീപം ഡി.ബി.സി.എൽ.സി ഹാളിൽ നടന്നു. ലീഡേഴ്‌സ് മീറ്റിന്റെ ഉദ്‌ഘാടനവും വീടില്ലാത്തവർക്ക് വീട് വച്ച് നൽകുന്ന ‘എല്ലവർക്കും വീട് ‘ പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി കെ രാജൻ നിർവ്വഹിച്ചു. ജില്ലയിലെ അമ്പതിനായിരത്തോളം വരുന്ന അവരുടെ വ്യാപാരികൾക്കും രണ്ടരലക്ഷത്തോളം വരുന്ന അവരുടെ കുടുംബാംഗങ്ങൾക്കുമായി ഏർപ്പെടുത്തുന്ന ‘വി കെയർ’ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യാതിഥിയായ സമിതി പ്രസിഡന്റ് രാജു അപ്സര നിർവഹിച്ചു.

സംസ്ഥാനത്ത് ആദ്യമായി കുടുംബസുരക്ഷാ പദ്ധതിയിലൂടെ 41 മാസത്തിനകം 50 കോടി രൂപ വിതരണം ചെയ്തതിന്റെ പ്രഖ്യാപനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി നിർവ്വഹിച്ചു. വി കെയർ പദ്ധതിയുടെ ലോഗോ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിയും ‘എല്ലാവർക്കും വീട്’ പദ്ധതിയുടെ ലോഗോ സംസ്ഥാന ട്രഷറർ എസ്. ദേവരാജനും പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് അധ്യക്ഷനായി. കെ.കെ. ഭാഗ്യനാഥൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ വിനോസ്ട കുമാർ, വി.ടി ജോർജ്ജ് , എം. കെ. അബി, ഷൈന ജോർജ്, ജോയ് മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.