കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലയുടെ 2026 – 2028 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും 2026 – 2028 പ്രഥമ ജില്ലാ കൗൺസിൽ യോഗവും തൃശൂർ DBCLC ഹാളിൽ വെച്ച് 23-06-2026 ന് നടന്നു. ജില്ലാ പ്രസിഡണ്ടും സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടുമായ ശ്രീ. കെ.വി അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന പ്രസിഡണ്ട് ശ്രീ. രാജു അപ്സര ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ബാപ്പു ഹാജി വരണാധികാരിയായ തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡണ്ടായി ശ്രീ. കെ.വി അബ്ദുൾ ഹമീദിനെയും, ജില്ലാ ജനറൽ സെക്രട്ടറി ആയി ശ്രീ. എൻ.ആർ വിനോദ് കുമാറിനേയും, ജില്ലാ ട്രഷററായി ശ്രീ. ജോയ് മൂത്തേടനേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. തുടർന്ന് സർവ്വശ്രീ പി. പവിത്രൻ , പി നാരായണൻ കുട്ടി, ലൂക്കോസ് തലക്കോട്ടൂർ, കെ കെ ഭാഗ്യനാഥൻ, വി ടി ജോർജ് എന്നിവരെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കുകയും ജില്ലാ സെക്രട്ടറിമാരായി സർവ്വശ്രീ ടി. എസ് വെങ്കിട്ടറാം, ജോഷി മാത്യു തേറാട്ടിൽ, സീജോ ചിറക്കേകാരൻ, ബിജു എടക്കളത്തൂർ, കെ ഐ നജാഹ് , സി. എൽ റാഫേൽ, പി.പി ജോണി, എം. കെ പോൾസൺ, പി. ജി രഞ്ജിമോൻ, എ. ആർ രഘു, ജോജി തോമസ്, കെ.കെ പോളി എന്നിവരെ തിരഞ്ഞെടുക്കുകയുമുണ്ടായി.
പ്രൗഢഗംഭീരമായ ചടങ്ങിൽ ജില്ലാ ട്രഷറർ ശ്രീ. ജോയ് മൂത്തേടൻ ജില്ലാ കമ്മിറ്റിയുടെ കൃതജ്ഞ രേഖപ്പെടുത്തി.


