ലോക വനിതാ ദിനത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 മാർച്ച 08 ഞായറാഴ്ച രാവിലെ 10 മണിക്ക് റാലിയും പൊതുയോഗവും നടക്കുകയുണ്ടായി. വനിതാ ദിന റാലി KVVES തൃശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ ശ്രീ. കെ.വി അബ്ദുൾ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്തു. വനിതാവിംഗ് തൃശൂർ ജില്ലാ പ്രസിഡന്റും വനിതാവിംഗ് സംസ്ഥാന ട്രഷററുമായ ശ്രീമതി. ഷൈന ജോർജിന്റെ അധ്യക്ഷതയിൽ തൃശൂർ ജില്ലാ വ്യാപാരഭവനിൽ നടന്ന പൊതുയോഗം പ്രശസ്ത സാമൂഹ്യ പ്രവർത്തകയും AMHA ഫൗണ്ടറും ഡയറക്ടറുമായ ശ്രീമതി ഡോ. പി. ഭാനുമതി ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് വുമൺ എന്റർപ്രണറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. ഗീത സലീഷിന് KVVES തൃശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ ശ്രീ. കെ.വി അബ്ദുൾ ഹമീദ് ബെസ്റ്റ് വുമൺ എന്റർപ്രണർ അവാർഡ് നൽകി ആദരിച്ചു. വനിതാവിംഗ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയും വനിതാവിംഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീമതി. ഫൗസിയ ഷാജഹാൻ സ്വാഗത പ്രസംഗവും, KVVES തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എൻ. ആർ വിനോദ് കുമാർ മുഖ്യപ്രഭാഷണവും നടത്തി. KVVES തൃശൂർ ജിലാ ട്രഷറർ ശ്രീ. ജോയ് മൂത്തേടൻ മുഖ്യാഥിതിയായിരുന്നു. KVVES തൃശൂർ ജില്ലാ വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ വനിതാവിംഗ് ഇൻചാർജും ആയ ശ്രീ. കെ.കെ ഭാഗ്യനാഥൻ, KVVES തൃശൂർ ജില്ലാ സെക്രട്ടറിയും തൃശൂർ ജില്ലാ വനിതാവിംഗ് ഇൻചാർജും ആയ ശ്രീ. വെങ്കിട്ട റാം, KVVES യൂത്ത് വിംഗ് ജില്ലാ പ്രസിണ്ടന്റ് ശ്രീ. പ്രതീഷ് പോൾ എന്നിവരുടെ വിശിഷ്ട്ട സാനിധ്യവും ഉണ്ടായി. KVVES വനിതാ വിംഗ് തൃശൂർ ജില്ലാ ട്രഷറർ ശ്രീമതി. ആലിസ് എബ്രഹാമിന്റെ നന്ദി പ്രസംഗത്തോടെ അവസാനിച്ച പൊതുയോഗം വനിതാ മെമ്പർമാരുടെ നിറഞ്ഞ സാനിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.