തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് & ടാക്സേഷന്റെ ഗവേണിങ് ബോഡിയിലേക്ക് (ഗിഫ്റ്റ്) സർക്കാർ നാമനിർദേശം ചെയ്തു. സംസ്ഥാനത്തെ വ്യാപാരികളുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നാമനിർദേശം.
സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഗിഫ്റ്റ്. കേരളത്തിന്റെ വികസനത്തിനാവശ്യമായ പഠനങ്ങൾ നടത്തി നയരൂപീകരണത്തിൽ സർക്കാരിനെ സഹായിക്കുകയാണ് ഗിഫ്റ്റിൻ്റെ പ്രധാന ചുമതല. ജിഎസ്ടി ഉൾപ്പെടെയുള്ള നികുതി വിഷയങ്ങളിൽ നിരന്തര ഗവേഷണം നടത്തുന്ന ഗിഫ്റ്റിൻ്റെ ഭരണസമിതിയിൽ രാജു അപ്സര എത്തുന്നതോടെ വ്യാപാരി സമൂഹം നേരിടുന്ന പല സമകാലിക വെല്ലുവിളികളെക്കുറിച്ചും പഠനങ്ങളുണ്ടാകും, ഇത് കേരളത്തിലെ വ്യാപാരി സമൂഹത്തിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

