64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ചേംബർ ഓഫ് കൊമേഴ്സും ചേർന്ന് തൃശ്ശൂർ റൗണ്ടിൽ ഒരുക്കിയ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം റവന്യുമന്ത്രി ശ്രീ. കെ. രാജൻ, തൃശ്ശൂർ കോർപ്പറേഷൻ മേയർ ശ്രീമതി. ഡോ. നിജി ജസ്റ്റിൻ എന്നിവർ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ ശ്രീ. കെ.വി അബ്ദുൾ ഹമീദ്, തൃശ്ശൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ശ്രീ. ടി.എസ്. പട്ടാഭിരാമൻ എന്നിവർ സംസാരിച്ചു. കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി ശ്രീ. വി.ടി. ജോർജ്, ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ശ്രീ. സോളി തോമസ് കവലക്കാട്ട്, കെ.വി.വി.ഇ.എസ് സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. കെ.എസ്. പ്രഹ്ലാദൻ എന്നിവർ സന്നിഹിതരായിരുന്നു.