64 – മത് സംസ്ഥാന സ്കൂൾ കലോത്സവ ദിനങ്ങളിൽ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ രാത്രി 10 മണി വരെ തുറക്കുന്നതിനും ദീപാലങ്കാരം നടത്തുന്നതിനു മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ , ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. പി. ശിവൻകുട്ടി ഡെപ്യൂട്ടി കളക്ടർ ശ്രീ. അഖിൽ. വി. മേനോൻ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ ജില്ലാ വ്യാപാരഭവനിൽ വെച്ച് യോഗം ചേർന്നു. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രാസിഡന്റും തൃശൂർ ജില്ലാ പ്രസിഡന്റുമായ ശ്രീ. കെ. വി. അബ്ദുൾ ഹമീദ്, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ശ്രീ. ടി. എസ് പട്ടാഭിരാമൻ (കല്യാൺ സിൽക്‌സ്), സമിതിയുടെ പ്രസിഡന്റ് ശ്രീ.വിജയ് ഹരി. മറ്റ് വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.