കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘Womens Raise – 2026’ നേതൃത്വ പരിശീലന ക്യാമ്പ് 2026 ജനുവരി 06 ന് KVVES ജില്ലാ പ്രസിഡന്റും സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ആയ ശ്രീ. കെ. വി അബ്ദുൾ ഹമീദ് ചെറുതുരുത്തി എക്കോ ഗാർഡനിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. വനിതാവിംഗ് ജില്ലാ പ്രസിഡന്റും സംസ്ഥാന വനിതാ വിങ് വൈസ് ട്രഷററുമായ ശ്രീമതി. ഷൈന ജോർജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വനിതാവിംഗ് ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീമതി ഫൗസിയ ഷാജഹാൻ സ്വാഗതവും, KVVES തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എൻ. ആർ വിനോദ്‌കുമാർ മുഖ്യപ്രഭാഷണവും KVVES തൃശൂർ യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ. പ്രതീഷ് പോൾ, KVVES തൃശൂർ ജില്ലാ വൈസ് പ്രസിഡന്റും വനിതാവിംഗ് രക്ഷാധികാരിയുമായ ശ്രീ. കെ.കെ ഭാഗ്യനാഥൻ , KVVES തൃശൂർ ജില്ലാ സെക്രട്ടറിയും വനിതാവിംഗ് രക്ഷാധികാരിയുമായ ശ്രീ. വെങ്കിട്ടറാം എന്നിവർ ആശംസയും, വനിതാവിംഗ് ജില്ലാ ട്രഷറർ ശ്രീമതി. ആലീസ് എബ്രഹാം നന്ദിയും പറഞ്ഞു.

ജനുവരി 06, 07 തിയ്യതികളിൽ നടക്കുന്ന ക്ലാസുകൾ ശ്രീ. പ്രവീൺ ചിറയത്ത്. ശ്രീ. ഫാ. ഡേവിസ് ചിറമേൽ, ശ്രീ. എഡിസൺ ഫ്രാൻസ് എന്നിവർ നയിക്കും.