കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ് നിർമ്മിക്കാൻ പോകുന്ന വ്യാപാര ഭവന്റെ ശിലാ സ്ഥാപനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സീനിയർ വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ പ്രസിഡന്റുമായ ശ്രീ. കെ.വി. അബ്ദുൾ ഹമീദ്, 2025 നവംബർ 02 ഞായറാഴ്ച നിർവ്വഹിച്ചു. കടപ്പുറം യൂണിറ്റ് പ്രസിഡന്റ് ആർ. പി അബ്ദുൾ ജലീലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.വി.വി.ഇ.എസ് ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ ശ്രീ. ലൂക്കോസ് തലക്കോട്ടൂർ , കെ.വി.വി.ഇ.എസ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ ശ്രീ. ജോജി തോമസ് , കടപ്പുറം യൂണിറ്റ് മുൻ പ്രസിഡന്റ് ശ്രീ. വി.യു ഹുസൈൻ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു .