കുതിച്ചുയർന്ന സ്വർണവിലയിൽ ഒടുവിൽ തിരിച്ചിറക്കം. തുടർച്ചയായ ദിനങ്ങളിൽ വിലയിടിഞ്ഞു കൊണ്ടിരുന്ന സ്വർണം ഇപ്പോൾ പവന് 90,000 രൂപക്ക് താഴെയെത്തി. 28 ഒക്ടോബർ, ചൊവ്വാഴ്ച്ച പവന്റെ വില 600 രൂപ കുറഞ്ഞ് 89,000 രൂപയായി . ഗ്രാമിന് 11,225 യാണ് ഇപ്പോൾ വില. ഇതോടെ ഒരാഴ്ചക്കുള്ളിൽ പവന്റെ വിലയിലുണ്ടായ ഇടിവ് 7,560 രൂപയാണ്.
ഡോളർ കരുത്താർജിക്കുന്നതും, യു. എസ് – ചൈന വ്യാപാര സംഘർഷങ്ങൾ അയഞ്ഞതുമാണ് സ്വർണ വിലയിലെ ഈ ഇടിവിനു കാരണമായത്. റെക്കോഡ് മുന്നേറ്റത്തെ തുടർന്നുണ്ടായ ലാഭമെടുപ്പും ഇടിവിന് കാരണമായി.

