കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമംഗലം യൂണിറ്റ് 2025 സെപ്റ്റംബർ 24 വൈകീട്ട് 4.30 ന് പേരാമംഗലം സെന്ററിൽ ഭദ്രം, ഭദ്രം പ്ലസ് പദ്ധതികളിലെ 20 ലക്ഷം രൂപ മരണാനന്തര ധനസഹായ വിതരണം സംഘടിപ്പിച്ചു. കെ.വി.വി.ഇ.എസ് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് , തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. എസ് പ്രിൻസ്, കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. കെ. കെ ഭാഗ്യനാഥൻ, വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ ശ്രീ. പി.പി ജോണി, പേരാമംഗലം യൂണിറ്റ് പ്രസിഡന്റ് ശ്രീ. സോണി ജോർജ്, പേരാമംഗലം യൂണിറ്റ് സെക്രട്ടറി ശ്രീ. രാജീവ്. കെ.എ, പേരാമംഗലം യൂണിറ്റ് ട്രഷറർ ശ്രീ. രാംദാസ് കെ.ജി തുടങ്ങി മറ്റു ജില്ലാ വ്യാപാരി നേതാക്കളും പൗര പ്രമുഖരും യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.



