ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവുംവലിയ പരിഷ്കരണം പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയും. കൂടാതെ ആഡംബര ഉത്പന്നങ്ങൾക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയർന്നനിരക്കും നടപ്പാക്കുകയാണ്.
തിങ്കളാഴ്ചമുതൽ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.