തൃശൂരിൽ വൺവേ സിസ്റ്റം നടപ്പിലാക്കുന്നു | യാത്രികർ ശ്രദ്ധിക്കുക
തൃശൂർ നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാനും യാത്രികർക്ക് സുഖകരമായ യാത്ര ഉറപ്പാക്കാനും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പുതിയ തീരുമാനം.
ഓഗസ്റ്റ് 23 മുതൽ ചെട്ടിയങ്ങാടി – എം.ഒ റോഡ് വരെയുള്ള പോസ്റ്റ് ഓഫീസ് റോഡിലും, സാഹിത്യ അക്കാദമി റോഡിലും വൺവേ നിയമം പ്രാബല്യത്തിൽ വരും.
പോസ്റ്റ് ഓഫീസ് റോഡ്
• എം.ഒ റോഡിൽ നിന്ന് ചെട്ടിയങ്ങാടിയിലേക്ക് മാത്രം വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
• എന്നാൽ ചെട്ടിയങ്ങാടിയിൽ നിന്ന് എം.ഒ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
സാഹിത്യ അക്കാദമി റോഡ്
• സാഹിത്യ അക്കാദമി ജംഗ്ഷൻ മുതൽ ഫൈൻ ആർട്സ് കോളജ് ജംഗ്ഷൻ വരെ മാത്രം പ്രവേശനം.
• ഫൈൻ ആർട്സ് കോളജ് ജംഗ്ഷനിൽ നിന്ന് സാഹിത്യ അക്കാദമിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
വ്യാപാരികൾക്കുള്ള പ്രത്യേക നിർദ്ദേശം
പോസ്റ്റ് ഓഫീസ് റോഡിൽ ഫ്രൂട്സ് കച്ചവടക്കാർ വാഹനങ്ങൾ ഒരു വരിയായി പാർക്ക് ചെയ്ത്, രാവിലെ 9 മണിക്ക് മുൻപ് മാത്രമേ കയറ്റിറക്കുകൾ നടത്താവൂ.
നിയമലംഘനത്തിന് കർശന നടപടി
വൺവേ നിയമം ലംഘിക്കുന്നവർക്ക് പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുന്നറിയിപ്പ് നൽകി.
യാത്രികരും വാഹന ഉടമകളും മുൻകൂട്ടി ശ്രദ്ധിക്കുക, നിയമലംഘനം ഒഴിവാക്കുക.