ചരക്കു സേവന നികുതി (GST)യില്‍ വന്‍ പരിഷ്കരണവുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ചത്. ദീപാവലിയോടെ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പരിഷ്ക്കരണം നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വിലകുറയാനും ഇടയാക്കും. ജനങ്ങള്‍ അടയ്ക്കുന്ന നികുതിയിൽ കുറവ് വരുത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്കും എംഎസ്എംഇകള്‍ക്കും പ്രയോജനപ്പെടുന്നതാണ് പരിഷ്കാരമെന്നും പ്രധാനമന്ത്രി പറഞ്ഞു.