തൃശൂർ : സ്ത്രീ സംരക്ഷണ നിയമങ്ങളും സർക്കാരിൽ നിന്ന് സ്ത്രീകൾക്ക് ലഭിക്കേണ്ട ക്ഷേമ പദ്ധതികളും എന്ന വിഷയത്തിൽ സംസ്ഥാന വനിതാ കമ്മീഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് തൃശൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ ജില്ലാ സെമിനാർ 2025 ജൂലൈ 28, തിങ്കളാഴ്ച തൃശൂർ ജില്ലാ വ്യാപാര ഭവനിൽ വെച്ച് നടന്നു. വനിതാവിംഗ് ജില്ലാ പ്രസിഡന്റും, വനിതാവിംഗ് സംസ്ഥാന ട്രഷററുമായ ശ്രീമതി ഷൈന ജോർജ് അദ്ധ്യക്ഷത വഹിച്ച സെമിനാർ ബഹു: സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വക്കേറ്റ് ഇന്ദിര രവീന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. അശ്വതി പി.എം ( ജെൻഡർ സ്പെഷ്യലിസ്റ്റ് , ജില്ലാ TO, Womens & Development office, തൃശൂർ ), അഡ്വ : ആശാ ഉണ്ണിത്താൻ (അഡ്വക്കേറ്റ് , കേരള ഹൈക്കോടതി ) എന്നിവർ ക്ലാസ്സുകൾ നയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എൻ. ആർ വിനോദ് കുമാർ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ വനിതാവിംഗ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി. ഫൗസിയ ഷാജഹാൻ, വനിതാവിംഗ് ജില്ലാ ട്രഷറർ ശ്രീമതി. ആലിസ് എബ്രഹാം എന്നിവർ വേദിയിൽ സന്നിഹതരായിരുന്നു.