ബാറില്‍ വച്ച് ടച്ചിങ്‌സ് കൊടുത്തതുമായി ബന്ധപ്പെട്ട് പുതുക്കാട്, ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രന്‍ (61) ആണ് മരിച്ചത്. ആമ്പല്ലൂര്‍ സ്വദേശിയായ പ്രതി പിടിയിലായി. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ പുതുക്കാട് മെഫെയര്‍ ബാറിലാണ് സംഭവം. 11 മണിവരെ ബാർ ഉണ്ടായിരുന്നു. ജീവനക്കാര്‍ പുറത്തിറങ്ങിയാല്‍ ഭീഷണിപ്പെടുത്തി പുറത്തു പോയ പ്രതി
ജീവനക്കാരന്‍ ചായ കുടിക്കാന്‍ പുറത്തിറങ്ങിയ സമയം പിറകില്‍ നിന്ന് കഴുത്തിൽ കുത്തുകയായിരുന്നു.