രാജ്യത്തെ ചരക്ക് സേവന നികുതി (ജി.എസ്.ടി.) സ്ലാബുകൾ പുനഃക്രമീകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിലുള്ള 12% ജി.എസ്.ടി. സ്ലാബ് ഒഴിവാക്കുന്നത് പരിഗണനയിലാണെന്നാണ് സൂചന. ഇത് നടപ്പിലായാൽ നിത്യോപയോഗ സാധനങ്ങളായ വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ്, പാത്രങ്ങൾ തുടങ്ങിയവക്ക് വില കുറയാൻ സാധ്യതയുണ്ട്. എങ്കിലും ഈ മാറ്റം സംസ്ഥാന സർക്കാരുകൾക്ക് വരുമാനത്തിൽ നഷ്ടമുണ്ടാക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെയാണ് ജി.എസ്.ടി. സ്ലാബുകൾ. ഇതിൽ 12% സ്ലാബ് ഒഴിവാക്കി, 5%, 18% സ്ലാബുകളിലേക്ക് പുനഃക്രമീകരിക്കാനാണ് ആലോചന. ഇത് നികുതി ഘടനയെ കൂടുതൽ ലളിതമാക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.