ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ വിലക്കുമെന്ന് ഹൈക്കോടതി. അടിപ്പാതയുടെ നിര്‍മാണമടക്കം നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി കര്‍ശനനിലപാട് സ്വീകരിച്ചത്.
ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ ദേശീയപാതാ അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തു.