പാൻ കാർഡിനായുള്ള പുതിയ അപേക്ഷകർക്ക് ആധാർ കാർഡ് നിർബന്ധമാക്കിയുള്ള സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസിന്റെ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ പാൻ കാർഡ് ഉള്ളവർ ഡിസംബർ 31നകം ആധാർ കാർഡ് പാൻകാർഡുമായി ലിങ്ക് ചെയ്യുകയും വേണം. പാൻ കാർഡ് എടുക്കുന്നതിനായി ഇതുവരെ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകളായ ഡ്രൈവിങ് ലൈസൻസോ, ജനന സർട്ടിഫിക്കറ്റോ മതിയായിരുന്നു. ഡിസംബർ 31നകം ആധാർ കാർഡ് ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ അസാധുവാകുകയും ചെയ്യും.