തെലങ്കാനയിലെ പശമൈലാരത്ത് മരുന്ന് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. സ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 42 ആയി എന്നറിയുന്നത്. സിഗാച്ചി ഫർമാ കമ്പനിയിലെ റിയാക്ടറിൽ തിങ്കളാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം നടന്നത്. സംഭവ സമയത്ത് ഫാക്ടറിയിൽ 150 പേരുണ്ടായിരുന്നെന്നും ഇതിൽ 90 പേർ സ്ഫോടനം നടന്ന ഇടത്തായിരുന്നുവെന്നും ഐ.ജി. വി സത്യനാരായണ പറഞ്ഞു.
