തൃശൂർ സിറ്റി പോലീസ് സബ്ഡിവിഷൻ ഒരുക്കിയ ‘ഒരു തിരി പൊൻവെട്ടം’ എന്ന പേരിൽ ലഹരിക്കെതിരെ തിരിതെളിയിച്ചു കൊണ്ട് തൃശ്ശൂർ വടക്കുന്നാഥക്ഷേത്ര മൈതാനിയിൽ നടന്ന പരിപാടിയിൽ KVVES ജില്ലാ പ്രസിഡന്റ് ശ്രീ. കെ.വി അബ്ദുൽ ഹമീദ് ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു. ‘ജോയിന്റും വേണ്ടാ പോയിന്റും വേണ്ടാ, പറയാം ബ്രോ, നോ ഡ്രഗ്സ് സേവ് ലൈഫ് ‘ എന്ന ആപ്ത വാക്യത്തോടെ നടന്ന ചടങ്ങിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ IPS ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ലഹരി വിരുദ്ധ സന്ദേശം കൈമാറി. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ഒരു തിരി വെട്ടത്തിനു മാറ്റ് കൂട്ടി. ചടങ്ങിൽ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾക്കൊപ്പം നിരവധി പേർ പങ്കെടുത്തു.