തുടർച്ചയായ വില ഇടിവിനോടൊപ്പം കേരളത്തിൽ സ്വർണ വില തിങ്കളാഴ്‌ചയും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 71320 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയാണ് ഒരു ഗ്രാമിന്റെ വില. ജൂൺ മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് ഇന്നത്തെ വില.