റവാഡ ചന്ദ്രശേഖർക്ക് സംസ്ഥാന പോലീസ് മേധാവിയായി നിയമനം ലഭിച്ചു. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പ്രഖ്യാപനം അറിയിച്ചത്. സീനിയറായ നിതിൻ അഗർവാളിനെ മറികടന്നാണ് നിയമനം. സംസ്ഥാനത്തിന്റെ 41 ാം പോലീസ് മേധാവിയാണ് റവാഡ. നിലവിൽ കേന്ദ്ര ഐ. ബി സ്പെഷ്യൽ ഡയറക്റ്ററാണ്. 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡ ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.
